Sunday, 30 November 2014

നിര്‍വചനം




എനിക്ക് 
നിന്നെ പ്രണയിച്ചു
കൊതി തീര്‍ന്നിരുന്നില്ല
അതിനും മുന്‍പേ 
നീ എനിക്ക്
പ്രണയത്തിന്റെ
നിര്‍വചനം പറഞ്ഞു തന്നു.
അതിലൊരിടത്തും
ഞാന്‍ ഉണ്ടായിരുന്നില്ല
നീ മാത്രമുള്ളിടത്തു
ഞാന്‍ ശൂന്യയായിരിക്കുന്നിടത്
ഞാനിനി എങ്ങനെ നിന്നെ പ്രണയിക്കാനാണ്??