പണ്ട് വീട്ടിൽ ഒരു രഹസ്യ അറ ഉണ്ടായിരുന്നു...
ഒരിക്കലും തോരാത്ത മിട്ടായി മഴ പെയ്യുന്ന അറ🌧
കേട്ടാലും തീരാത്ത പഴങ്കഥചാക്കുണ്ടായിരുന്നു
മൂളിയാലും മെരുങ്ങാത്ത പാട്ടുപുസ്തകമുണ്ടായിരുന്നു
പൂത്താലും മതിയാവാത്ത
കൊതിച്ചി പൂമരമുണ്ടായിരുന്നു
എഴുതിയാലും തീരാത്ത കവിതയുണ്ടായിരുന്നു
മായ്ചാലും തീരാത്ത കിനാക്കളും
പറഞ്ഞാലും തീരാത്ത് ഇസ്തമുണ്ടായിരുന്നു