നിന്റെ മറവികളാണ് ഞാനെന്റെ ഓര്‍മ്മപുസ്തകത്തില്‍ കുറിച്ചത്....അത് പിന്നീട് കവിതയ)യും, ഞാനും നീയും കാവ്യനീതിയായും അധപതിക്കുകയായിരുന്നു
Sunday, 20 July 2014
മണ്ണാങ്കട്ടയും കരിയിലയും
മണ്ണാങ്കട്ടയും കരിയിലയും പരസ്പരം
പ്രണയിച്ചിരുന്നു
അതുകൊണ്ടാകാം ഒട്ടും ഉറപ്പിലാത്ത
യാത്രയ്ക്ക്
അവര്‍ മുതിര്‍ന്നത്
ഒരാള്‍ക്ക് മറ്റൊരാളെ സംരക്ഷിക്കാന്‍ കഴിയുന്നത്ര
ദൂരം
അവര്‍ ഒന്നിച്ചു സഞ്ചരിച്ചു
യാത്ര നിലച്ചത് അതിനുമപ്പുറത്തുള്ള വഴിയ്ക്ക്
അവരെ വേണ്ടാത്തതുകൊണ്ടാകാം
മറ്റുചിലപ്പോള്‍ അര്‍ഹിക്കുന്നതില്മപ്പുറം
അവര്‍ ആഗ്രഹിച്ചിരിക്കണം
ഗ്രീക്ക് പുരാണങ്ങളിലെ നായകരെപോലെ
ദൈവം അവര്കിടയില്‍
നേരിട്ടു ഭേദഗതികള്‍
വരുത്തിയിരിക്കണം
പ്രമാണങ്ങള്‍ ഏതുതന്നെയായാലും
മണ്ണാങ്കട്ടയും കരിയിലയും പരസ്പരം
പ്രണയിച്ചിരിക്കണം.
Subscribe to:
Comments (Atom)