Saturday, 8 August 2015

അടയാളം




മുറുക്കിച്ചുവപ്പിച്ച നാക്കിന്റെ 

അറ്റത്തുനിന്നും 

അളന്നുകുറുക്കിയ വാക്ക് 

നീട്ടിത്തുപ്പി.


ഉമ്മറക്കോലായിലെ  മുത്തശ്ശി-

ത്തൂണില്‍ ഇപ്പോഴും 

അതിന്റെ പാട് കാണാം  

1 comment:

  1. ഇതുപോലുള്ള മുത്തശ്ശിമാരെയാണ് നമുക്ക് നഷ്ട്ടമായത്.
    കഥകൾ പറഞ്ഞു തരുന്ന, മുടിയൊതുക്കി കെട്ടി തരുന്ന,
    ചെല്ലപ്പെട്ടിയിൽനിന്നും എടുത്ത വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച്
    അടക്കയും കൂട്ടി മുറുക്കി വിശേഷങ്ങൾ തോരാതെ
    പറയുന്ന മുത്തശ്ശിമാർ...
    അഞ്ചു, ഇനിയുമിനിയും എഴുതാൻ കഴിയട്ടെ, ആശംസകൾ...

    ReplyDelete