വെയില്‍.....
വെയില്‍.....
മഴയുടെ അനന്തകോടി
ഭാവങ്ങളെ വര്‍ണിക്കുമ്പോള്‍ മനപൂര്‍വമല്ലെങ്കിലും ചിലര്‍ മറന്നുപോകുന്ന പ്രതിഭാസം
മുഖത്തും ദേഹത്തും
പുരട്ടിയ സണ്‍സ്ക്രീന്‍ ലോഷന്റെ വഴുവഴുപ്പില്‍ വിയര്‍പ്പിന്റെ ഉപ്പ് ഒട്ടിച്ചുചേര്‍ക്കുമ്പോള്‍
ഈ വെയിലിനെ പഴിക്കാത്തവര്‍ ആരുണ്ട്?
ഇന്നത്തെ ഈ വെയില്
തന്നെയാണ് നാളത്തെ മഴയുടെ വിത്തുകള്‍ ഉരുട്ടുന്നത്. സ്വയം ഉരുകി ഒലിച് ഈ വെയില്
ഉരുക്കൂട്ടിയ മേഘങ്ങളാണ് നാളെ മഴ തന്ന്‍ നിങ്ങളെ
തൃപ്തിപ്പെടുത്തുന്നത്
തുടര്‍ച്ചയായുള്ള
മഴയിലും, ലോകം വിഴുങ്ങുന്ന ഇരുട്ടിലും ഒരു വെയില് വന്നെങ്കില്‍ എന്നല്ലേ നാം
പ്രാര്‍ഥിക്കാര്‍ ഉള്ളു
എന്നിട്ടും ചൂടോരല്‍പ്പം
കൂടിയാല്‍, വഞ്ചിച്ചു കടന്നു കളഞ്ഞ കാമുകനെപോലെ ആണ് ചിലരുടെ ഭാവം.
മഴയുടെ ബോറടിയില്‍,
നനുത്ത മണം പുറത്ത് വിടുന്ന ഈറന്‍ കോട്ടന്‍ വസ്ത്രങ്ങളുടെ ഇടയില്‍, സിമന്റ്
തറകളിലെ ഒട്ടിപിടിപ്പിക്കുന്ന ശീതള്പ്പ് മാറ്റാന്‍ ഒരു വെയില് വന്നെങ്കില്‍....
അപ്പോള്‍ , നിങ്ങള്‍ക്ക്
വേണ്ടി ഉരുകിഒലിക്കാന്‍ ഒരു വെയിലും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പ്രണയം പറയാന്‍
ഒരു മഴയും...
നല്ലതെപ്പോഴും മഴക്ക്
പഴിയൊക്കെ വെയിലിന്
വെയില്‍ ഒരു
വിപ്ലവകാരിയാകണം
മുറ്റത്തെ
മന്ദാരക്കാടിലെക്ക് വെയില്‍ അരിച്ചിറങ്ങുമ്പോള്‍ ഒരു മഞ്ഞ തുമ്പിയെ പോലെ
അതിനിടയിലൂടെ പറന്നു നടക്കണം.
ഇക്കാരിയസിനെ പോലെ ആ വെയില്നെ ചുംബിക്കാന്‍ ഉയര്‍ന്നു പറക്കണം. ഒടുക്കം മെഴുകു ചിറകുകള്‍ ഉരുകി കടലിലേക്ക് വീഴുമ്പോള്‍ ചിരിച്ചുകൊണ്ട് പറയണം:
”നാളെ നീ തന്നെ എന്നെ ഉപ്പായി തിരികെ വിളിക്കും"
എന്ന്.
മുറ്റത്തെ വെള്ളകെട്ടിലെക്ക് വെയില്‍ തൂവാലയായി ഇറങ്ങുമ്പോള്‍ അതിലേക്ക് ചിറകറ്റം താഴ്ത്തി വച്ച് ഓര്‍മകളില്‍ വിഹരിക്കുന്ന ഒരു കാക്കയെ പോലെ ആവണം.
വെയില് വെളിച്ചമാണ്; പ്രതീക്ഷയാണ്;
പേമാരിയെപോലെ
സ്വരുക്കൂട്ടിയതെല്ലാം
കവര്‍ന്നെടുത്ത് ഓടിപോകുന്ന തസ്കരനല്ല .
കടപ്പാട്: GIRIMOBOGRAPHY
കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://mbasic.facebook.com/girimobography
കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://mbasic.facebook.com/girimobography










മഴയെക്കുറിച്ച് കവികളും എഴുത്തുകാരും
ReplyDeleteആവോളം പറഞ്ഞിട്ടുണ്ട്,
എന്നാൽ വെയിലിനെ മറന്നുകളയും.
അഞ്ചു, ഇതൊരു ഓർമ്മപ്പെടുത്തലാണ്;
വെയിൽ കിനാവിന്റെ മനോഹാരിതയെ,
സ്വപ്നങ്ങളെ, പ്രതീക്ഷകളെ...
മഴയുടെ കൂടാരത്തിലേക്ക് വിരുന്നിനെത്തിയ
ഈ വെയിൽ കിളിയെ ഒത്തിരി ഇഷ്ട്ടായി.
മഴവില്ലിനെ സമ്മാനിക്കുന്ന വെയിലിനെയും,
പൊടി മഴയോടൊപ്പം കുറുക്കന്റെ കല്യാണ
നാളിൽ കൂട്ട് വന്ന വെയിലിനെയും
ഓർമ്മിക്കണം എന്ന ഓർമ്മപ്പെടുത്തലിന്
ഒത്തിരി നന്ദി.
ആശംസകളോടെ...
മഴയെക്കുറിച്ച് കവികളും എഴുത്തുകാരും
ReplyDeleteആവോളം പറഞ്ഞിട്ടുണ്ട്,
എന്നാൽ വെയിലിനെ മറന്നുകളയും.
അഞ്ചു, ഇതൊരു ഓർമ്മപ്പെടുത്തലാണ്;
വെയിൽ കിനാവിന്റെ മനോഹാരിതയെ,
സ്വപ്നങ്ങളെ, പ്രതീക്ഷകളെ...
മഴയുടെ കൂടാരത്തിലേക്ക് വിരുന്നിനെത്തിയ
ഈ വെയിൽ കിളിയെ ഒത്തിരി ഇഷ്ട്ടായി.
മഴവില്ലിനെ സമ്മാനിക്കുന്ന വെയിലിനെയും,
പൊടി മഴയോടൊപ്പം കുറുക്കന്റെ കല്യാണ
നാളിൽ കൂട്ട് വന്ന വെയിലിനെയും
ഓർമ്മിക്കണം എന്ന ഓർമ്മപ്പെടുത്തലിന്
ഒത്തിരി നന്ദി.
ആശംസകളോടെ...
Anju, mazhakku sesham paranna ee veyil kollam.
ReplyDeleteCongrats.
Simi miss