ചിലരുടെ ഓർമ്മകൾ അങ്ങനെയാണ്.
ക്ഷണിച്ചില്ലെങ്കിലും വലിഞ്ഞ് കയറി വന്ന് വിരുന്നുണ്ണാനിരിക്കും.
ചിലപ്പോൾ ഒരു ശബ്ദം കൊണ്ട്,
മറ്റുചിലപ്പോൾ ഒരു ഗന്ധം കൊണ്ട്.
അങ്ങനെ ഏതോ ഗൂഡ മാർഗത്തിലൂടെ ആണ് ഇന്നും
ആ ഓർമ്മ കടന്ന് വന്നത്.
പല ആവർത്തി വായിച്ച് പഠിച്ചാലും എക്സാം ഹാളിനു പുറത്ത് നിന്ന് ടെക്സ്റ്റ് ബുക്ക് തുടക്കം മുതൽ ഒടുക്കം വരെ മറിച്ചിടുന്ന വേഗതയിൽ
ഓർമ്മയുടെ ഓരൊ എപ്പിസോഡും കടന്ന്പോയി.
കണ്ടത് കാണാതിരുന്നത്
മിണ്ടിയത് മിണ്ടാതിരുന്നത്
പിന്നെ പെട്ടെന്നൊരു രാത്രി ഇറങ്ങിപോയത്.
പിന്നാലെ വന്ന് കൈ പിടിച്ചിട്ടും കുടഞ്ഞ് കളഞ്ഞു പോയത്.
മുൻപൊക്കെ കണ്ണു നിറയും.
ഉള്ളുകിടന്ന് പിടക്കും
എന്നാൽ ഇപ്പോഴൊക്കെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടരും.
ചുണ്ടിന്റെ കോണിൽ നിന്ന് ഒരു പുഞ്ചിരി.
പാകത വന്നിരിക്കുന്നു ഓർമ്മകൾക്ക്
No comments:
Post a Comment