ആകാശവും തുടർന്ന് സമുദ്രവും അളന്നു കഴിഞ്ഞപ്പോൾ വിശുദ്ധൻ അവളോട് ചോദിച്ചു.
"ഇനിയും എന്തുണ്ട്?"
അവൾ പറഞ്ഞു.
" എനിക്ക് നിന്നോടുള്ള പ്രണയം."
***
പകലാത്ത അമാവാസി രാത്രികൾ പതിന്നാലെണ്ണം ഒന്നിച്ച് കഴിഞ്ഞപ്പോൾ വിശുദ്ധൻ അവളോട് ചോദിച്ചു.
"ഇനിയൊരിക്കലും നീയെന്നെ വിളിക്കുകയില്ലായിരിക്കും, അല്ലേ?"
അവളൊന്ന് ദീർഗ്ഘമായി നിശ്വസിച്ചു.
ഹൃദയസ്പന്ദനങ്ങളും ശ്വാസോഛ്വാസങ്ങളും അവന്റെ പേര് പറഞ്ഞ് വിളിക്കുന്നത് പക്ഷേ വിശുദ്ധൻ മാത്രം കേട്ടില്ല.
***
കുളത്തിലെ ആന്പൽ പൂവിനൊപ്പം അവൾ കൂടുതൽ തെളിഞ്ഞു നിന്നപ്പോൾ വിശുദ്ധൻ കുളത്തിലേക്ക് ഒരു കല്ലെടുത്തെറിഞ്ഞു.
അവൾ മാഞ്ഞുപ്പോയി.
വിശുദ്ധൻ അവളെയും മറന്നുപോയി.
നിന്റെ മറവികളാണ് ഞാനെന്റെ ഓര്‍മ്മപുസ്തകത്തില്‍ കുറിച്ചത്....അത് പിന്നീട് കവിതയ)യും, ഞാനും നീയും കാവ്യനീതിയായും അധപതിക്കുകയായിരുന്നു
Wednesday, 9 August 2017
വിശുദ്ധ പ്രണയം
Subscribe to:
Post Comments (Atom)
No comments:
Post a Comment