Wednesday, 2 January 2019




ചിലരുടെ ഓർമ്മകൾ അങ്ങനെയാണ്‌. 
ക്ഷണിച്ചില്ലെങ്കിലും വലിഞ്ഞ്‌ കയറി വന്ന് വിരുന്നുണ്ണാനിരിക്കും. 
ചിലപ്പോൾ ഒരു ശബ്ദം കൊണ്ട്‌, 
മറ്റുചിലപ്പോൾ ഒരു ഗന്ധം കൊണ്ട്‌. 
അങ്ങനെ ഏതോ ഗൂഡ മാർഗത്തിലൂടെ ആണ്‌ ഇന്നും 
ആ ഓർമ്മ കടന്ന് വന്നത്‌.

പല ആവർത്തി വായിച്ച്‌ പഠിച്ചാലും എക്സാം ഹാളിനു പുറത്ത്‌ നിന്ന് ടെക്സ്റ്റ്‌ ബുക്ക്‌ തുടക്കം മുതൽ ഒടുക്കം വരെ മറിച്ചിടുന്ന വേഗതയിൽ 
ഓർമ്മയുടെ ഓരൊ എപ്പിസോഡും കടന്ന്പോയി.

കണ്ടത്‌ കാണാതിരുന്നത്‌
മിണ്ടിയത്‌ മിണ്ടാതിരുന്നത്‌
പിന്നെ പെട്ടെന്നൊരു രാത്രി ഇറങ്ങിപോയത്‌. 
പിന്നാലെ വന്ന് കൈ പിടിച്ചിട്ടും കുടഞ്ഞ്‌ കളഞ്ഞു പോയത്‌.
മുൻപൊക്കെ കണ്ണു നിറയും.
ഉള്ളുകിടന്ന് പിടക്കും
എന്നാൽ ഇപ്പോഴൊക്കെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടരും. 
ചുണ്ടിന്റെ കോണിൽ നിന്ന് ഒരു പുഞ്ചിരി. 
പാകത വന്നിരിക്കുന്നു ഓർമ്മകൾക്ക്‌

Wednesday, 26 September 2018

പഴങ്കഥ

പണ്ട്‌ വീട്ടിൽ ഒരു രഹസ്യ അറ ഉണ്ടായിരുന്നു...
ഒരിക്കലും തോരാത്ത മിട്ടായി മഴ പെയ്യുന്ന അറ🌧
കേട്ടാലും തീരാത്ത പഴങ്കഥചാക്കുണ്ടായിരുന്നു
മൂളിയാലും മെരുങ്ങാത്ത പാട്ടുപുസ്തകമുണ്ടായിരുന്നു
പൂത്താലും മതിയാവാത്ത
കൊതിച്ചി പൂമരമുണ്ടായിരുന്നു
എഴുതിയാലും തീരാത്ത കവിതയുണ്ടായിരുന്നു
മായ്ചാലും തീരാത്ത കിനാക്കളും
പറഞ്ഞാലും തീരാത്ത്‌ ഇസ്തമുണ്ടായിരുന്നു

Tuesday, 22 August 2017

മേഘമല്‌ഹാർ

മഴയുെട തŗŵികൾ മീŨി നിŹാകാശം മധുരമാņ ആർŗųമാņ പാടി
േമഘമൽ ഹാർ... താൻെസൻ പാടി മഴ െപƂിŢ രാഗം... കമലിŀെറ
ചിŗതവും ഒരു മഴയാണെലīാ. ഓർƁകളിൽ ഘനീഭവിŢƧ നിŹ ഒരു കുŨിŚാലŮിŀെറ പറയാെത പറŧ ഒരു ŗപണയŮിŀെറ മഴ...
ഒരു ഗസലിŀെറ പƆാŮലŮിൽ അഴിŧുവീണ ŗപണയം..
ഗൃഹƉാŗശമŮിŀെറ സദാചാര കാപടŖŮിനു മുൻപിൽ സřŵം
നŞത മറņŚുŹ ŗപണയം... േവŪിയിŨƧം േവെŪŹു വņŚുŹ
ŗപണയം... അതിšെന ആ കളിചšാതിമാർŚിടയിൽ ഒരു കടൽ
േപാെല ആകാശം േപാെല ...
ഇേŹŚ് 2 തവണെയ ചിŗതം കŪിŨƧƄƧ. ŏകൂൾ കാലŮ്
കാസƃ് ഇŨƧകŪ ചിŗതšളിൽ ഒŹ്. അെŹാŹും ഈ ചിŗതം
ആകർഷിŢിെലīŹ് മാŗതമലī, ഒŨƧം ŗശŴ േപാലും ആവശŖെപŨിരുŹിലī. എŠിലും ചിŗതŮിെല കളിŚൂŨƧകാെര േപാെല േമഘമൽ ഹാർ എŹ
ചിŗതവും ഉƄിൽ എവിെടേയാ ഉŪായിരുŹു. വർഷšൾ കഴിŧ്
ഇŹ് ഈ ചിŗതം വീŪും കŪേżാൾ കഥാനായകെര േപാെല കാണിയും പൂർവകാല സമാഗമŮിനു േവദി ആയി.

Wednesday, 9 August 2017

വിശുദ്ധ പ്രണയം

ആകാശവും തുടർന്ന് സമുദ്രവും അളന്നു കഴിഞ്ഞപ്പോൾ വിശുദ്ധൻ അവളോട്‌ ചോദിച്ചു.
"ഇനിയും എന്തുണ്ട്‌?"
അവൾ പറഞ്ഞു.
" എനിക്ക്‌ നിന്നോടുള്ള പ്രണയം."
   ***
പകലാത്ത അമാവാസി രാത്രികൾ പതിന്നാലെണ്ണം ഒന്നിച്ച്‌ കഴിഞ്ഞപ്പോൾ വിശുദ്ധൻ അവളോട്‌ ചോദിച്ചു.
"ഇനിയൊരിക്കലും നീയെന്നെ വിളിക്കുകയില്ലായിരിക്കും, അല്ലേ?"
അവളൊന്ന് ദീർഗ്ഘമായി നിശ്വസിച്ചു.
ഹൃദയസ്പന്ദനങ്ങളും  ശ്വാസോഛ്വാസങ്ങളും അവന്റെ പേര്‌ പറഞ്ഞ്‌ വിളിക്കുന്നത്‌ പക്ഷേ വിശുദ്ധൻ മാത്രം കേട്ടില്ല.
***
കുളത്തിലെ ആന്പൽ പൂവിനൊപ്പം അവൾ കൂടുതൽ തെളിഞ്ഞു നിന്നപ്പോൾ വിശുദ്ധൻ കുളത്തിലേക്ക്  ഒരു കല്ലെടുത്തെറിഞ്ഞു.
അവൾ മാഞ്ഞുപ്പോയി.
വിശുദ്ധൻ അവളെയും മറന്നുപോയി.

Sunday, 11 December 2016

feeling രാത്രിമഴ


മഴയൊക്കെ ഇപ്പോൾ രാത്രിയിലാണു.
എല്ലാവരും ഉറങ്ങികഴിയുമ്പോൾ മഴ മണ്ണിന്റെ സ്വകാര്യതയിലേക്ക്‌ പെയ്തിറങ്ങും...അവളുടെ നാഭിയിലൂടെ ഊർന്ന് താഴോട്ടിറങ്ങി ഗർഭപാത്രത്തിൽ തകരയുടെ വിത്തുകൾ പാകും.
പുറത്ത്‌ മഴ തകർത്തുപെയ്യുമ്പോളും പണ്ടെങ്ങോ ഒന്നിച്ച്‌ നനഞ്ഞ മഴയുടെ നൊസ്റ്റാൾജിയ ട്വീറ്റ്‌ ചെയ്യുകയാണു കമിതാക്കൾ.
ചേമ്പില കുട ചൂടി മഴയത്തും നനഞ്ഞ്‌ പള്ളിക്കൂടത്തിൽ പോയ കഥ പറഞ്ഞ്‌ പിള്ളേരെ കൊതിപ്പിച്ച്‌, പിന്നെ മഴ പെയ്യുമ്പോൾ അവർക്ക്‌ ഉരുളകിഴങ്ങ്‌ വറുത്ത്കൊടുത്ത്‌ കൊച്ചു ടി വി വച്ചുകൊടുക്കുകയാണു മാതാപിതാക്കൾ.
നട്ടുച്ച വെയിലിലും മഴപ്പാട്ടുകൾ എഴുതി ക്ലീഷെ ആയ ഫൗണ്ടൻ പേനയെടുത്ത്‌ മഴ പെയ്യുമ്പോൾ പുതച്ചുറങ്ങുകയാണു കവി.
പിന്നെ മഴ ആരെ കാണിക്കാനാണു പെയ്യുന്നത്‌?
അതുകൊണ്ട്‌ മനം മടുത്തിട്ടാവണം മഴ രാത്രിയുടെ നിഴലിലേക്ക്‌ മാറിനിന്നത്‌. ചാറ്റിങ്ങും ട്വീറ്റിങ്ങും കഴിഞ്ഞ്‌ ഓരോ ജനൽ ചില്ലിൽ നിന്നും ഡിസ്പ്ലേ ലൈറ്റുകൾ യാത്ര പറയുമ്പോൾ മഴയും പതിയെ പെയ്തു തുടങ്ങും...മണ്ണിനു മാത്രമായി.
കാമറ ലെൻസുകൾ ഊരിവെച്ച്‌ ഫോട്ടോഗ്രാഫർ ഉറങ്ങുകയാണു. നാളെ ട്രെൻഡിയാവാൻ പോകുന്ന 'മഴപേജ്‌' അവൻ സ്വപ്നം കാണുന്നുണ്ടാകാം.
തൊഴുത്തിൽ ഉറങ്ങാതെ കിടന്ന പശുകിടാവ്‌ മാത്രമാണു മഴ കണ്ടത്‌. ..വാഷ്ബേസിനിൽ ഉണങ്ങിതുടങ്ങിയ ഫൈബർ പാത്രങ്ങൾ മുറ്റത്ത്‌ രാത്രിമഴകൊണ്ട്‌ കിടന്ന നല്ല നാളുകൾ "ഷെയർ" ചെയ്തു. ഓടിനിടയിൽ നിന്നും ചോർന്നൊലിച്ച മഴത്തുള്ളികൾ ശേഖരിച്ച പഴയ "പിക്കുകൾ" പോസ്റ്റ്‌ ചെയ്തു.

മഴയും ട്വീറ്റ്‌ ചെയുന്നു
" ഇനി ബാത്ത്ടബ്ബിൽ ഷവറിനു ചുവടെ നിങ്ങൾ മഴയുത്സവങ്ങൾ കൊണ്ടാടുക...
സ്കാനിംഗ്‌ ടേബിളിലെ ലൈറ്റിൽ നിങ്ങൾ വെയിലും കൊള്ളുക"
മഴ ട്വീറ്റ്സ്‌

Wednesday, 2 March 2016

കാവൽക്കാരി

തലയിലാത്ത ഓർമ്മകൾ
അലഞ്ഞുനടക്കുന്ന ശവപറമ്പുകൾക്ക്‌
കാവൽക്കാരി
കുഴിച്ച്മൂടിയും കരിയിപ്പിച്ചും കളഞ്ഞ
ഓർമ്മകൾ
ചില രാത്രികളിൽ
അലഞ്ഞുനടക്കാറുണ്ട്‌.
അവർ വേർപ്പെട്ടുവന്ന ഉടലുകൾ തേടി
പുതിയ രാഷ്ട്രീയങ്ങളിൽ
ചൂളികൂടി വിറയ്ക്കാറുണ്ട്‌
മറവിയിൽ വിറകുപൂട്ടി
ശകുനം മുടക്കി
ഓർമകളുടെ കാവൽക്കാരി
ഓർമ്മകൾ നശിച്ച്‌

Thursday, 12 November 2015

വെയില്‍.....



വെയില്‍.....


വെയില്‍.....
മഴയുടെ അനന്തകോടി ഭാവങ്ങളെ വര്‍ണിക്കുമ്പോള്‍ മനപൂര്‍വമല്ലെങ്കിലും ചിലര്‍ മറന്നുപോകുന്ന പ്രതിഭാസം


മുഖത്തും ദേഹത്തും പുരട്ടിയ സണ്‍സ്ക്രീന്‍ ലോഷന്റെ വഴുവഴുപ്പില്‍ വിയര്‍പ്പിന്റെ ഉപ്പ് ഒട്ടിച്ചുചേര്‍ക്കുമ്പോള്‍ ഈ വെയിലിനെ പഴിക്കാത്തവര്‍ ആരുണ്ട്?

ഇന്നത്തെ ഈ വെയില് തന്നെയാണ് നാളത്തെ മഴയുടെ വിത്തുകള്‍ ഉരുട്ടുന്നത്. സ്വയം ഉരുകി ഒലിച് ഈ വെയില് ഉരുക്കൂട്ടിയ മേഘങ്ങളാണ് നാളെ മഴ തന്ന്‍ നിങ്ങളെ
തൃപ്തിപ്പെടുത്തുന്നത്

തുടര്‍ച്ചയായുള്ള മഴയിലും, ലോകം വിഴുങ്ങുന്ന ഇരുട്ടിലും ഒരു വെയില് വന്നെങ്കില്‍ എന്നല്ലേ നാം പ്രാര്‍ഥിക്കാര്‍ ഉള്ളു

എന്നിട്ടും ചൂടോരല്‍പ്പം കൂടിയാല്‍, വഞ്ചിച്ചു കടന്നു കളഞ്ഞ കാമുകനെപോലെ ആണ് ചിലരുടെ ഭാവം.

മഴയുടെ ബോറടിയില്‍, നനുത്ത മണം പുറത്ത് വിടുന്ന ഈറന്‍ കോട്ടന്‍ വസ്ത്രങ്ങളുടെ ഇടയില്‍, സിമന്റ് തറകളിലെ ഒട്ടിപിടിപ്പിക്കുന്ന ശീതള്പ്പ് മാറ്റാന്‍ ഒരു വെയില് വന്നെങ്കില്‍....

അപ്പോള്‍ , നിങ്ങള്‍ക്ക് വേണ്ടി ഉരുകിഒലിക്കാന്‍ ഒരു വെയിലും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പ്രണയം പറയാന്‍ ഒരു മഴയും...
          നല്ലതെപ്പോഴും മഴക്ക്
          പഴിയൊക്കെ വെയിലിന് 

വെയില്‍ ഒരു വിപ്ലവകാരിയാകണം
.

മുറ്റത്തെ മന്ദാരക്കാടിലെക്ക് വെയില്‍ അരിച്ചിറങ്ങുമ്പോള്‍ ഒരു മഞ്ഞ തുമ്പിയെ പോലെ അതിനിടയിലൂടെ പറന്നു നടക്കണം.
 










ഇക്കാരിയസിനെ പോലെ ആ വെയില്നെ ചുംബിക്കാന്‍ ഉയര്‍ന്നു പറക്കണം. ഒടുക്കം മെഴുകു ചിറകുകള്‍ ഉരുകി കടലിലേക്ക് വീഴുമ്പോള്‍ ചിരിച്ചുകൊണ്ട് പറയണം:
”നാളെ നീ തന്നെ എന്നെ ഉപ്പായി തിരികെ വിളിക്കും"
 എന്ന്. 















മുറ്റത്തെ വെള്ളകെട്ടിലെക്ക് വെയില്‍ തൂവാലയായി ഇറങ്ങുമ്പോള്‍ അതിലേക്ക് ചിറകറ്റം  താഴ്ത്തി വച്ച് ഓര്‍മകളില്‍ വിഹരിക്കുന്ന ഒരു കാക്കയെ പോലെ ആവണം.










റോഡരികിലെ ഒഴിഞ്ഞ ചുവരില്‍ വെയില്‍ ചിത്രം വരക്കുമ്പോള്‍ അതില്ലെറ്റവും ഭംഗിയുള്ള നിഴലായി മാറണം.
 


വിയര്‍പ്പിന്റെ ഉപ്പളങ്ങളില്‍ നീന്തി തുടിക്കുന്ന വെയില്ക്കുതിരയാകണം

.





 വെയില്‍ വെളിച്ചമാണ്; പ്രതീക്ഷയാണ്;
പേമാരിയെപോലെ സ്വരുക്കൂട്ടിയതെല്ലാം
 കവര്‍ന്നെടുത്ത് ഓടിപോകുന്ന തസ്കരനല്ല .














ഏകാന്തതയുടെ, നഷ്ടബോധത്തിന്റെ മഴയെക്കാള്‍ ഒറ്റക്ക് നടക്കുന്ന വെയിലാണ് എന്റെ മനസ്സും.
 
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     
കടപ്പാട്: GIRIMOBOGRAPHY
കൂടുതല്‍ ചിത്രങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://mbasic.facebook.com/girimobography